
പെരുമ്പാവൂർ: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ പൊതു ആസ്തി സ്വകാര്യവൽക്കരിക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ , രാജ്യം വിറ്റ് തുലക്കുന്നു എന്നാരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ സി ഐ ടി യു നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി , പെരുമ്പാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ സി ഐ ടി യു പ്രതിഷേധ സമരം നടത്തി.

സി പി ഐ (എം) ഏരിയാ കമ്മിറ്റി അംഗം , എം ഐ ബീരാസ് സമരം ഉദ്ഘാടനം ചെയ്തു. രാജ്യദ്രോഹപരമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും , അത് പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി തന്നെ ശക്തമായ സമരങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സി ഐ ടി യു മേഖല പ്രസിഡന്റ് സി വി ജിന്ന ആദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി ടി വി രാംദാസ് , സി ഐ ടി യു അംഗം ദിനിൽ തുടങ്ങിയവർ സംസാരിച്ചു.