ശബരിമല / മാളികപ്പുറം മേൽശാന്തി നിയമനത്തിൽ ജാതി വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ബി ഡി ജെ എസ് ധർണ്ണ നടത്തി.

പെരുമ്പാവൂർ: ശബരിമല മാളികപുറം മേൽശാന്തി നിയമനത്തിൽ ജാതി വിവേചനം നിലനിൽക്കുന്നത് കേരള സംസ്ഥാനത്തിന് അപമാനകരമാണ്.

താന്ത്രിക വിദ്യ പഠിച്ചിട്ടുള്ള ഹിന്ദു ശാന്തിമാരെ ജാതി വിവേചനം ഇല്ലാതെ മേൽശാന്തിമാരായി നിയമിക്കാൻ പരിഗണിക്കണം.

പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള ദേവസ്വം ബോർഡിന്റെ ജ്യാതി വിവേചനം അവസാനിപ്പിക്കുക. സാമൂഹ്യ നീതി നടപ്പിലാക്കുക.

എല്ലാ ദേവസ്വം നിയമനങ്ങളും പി.എസ്.സിക്ക് വിടണം.

എന്നീ അവയങ്ങൾ ഉന്നയിച്ച് ബി ഡി ജെ എസ് കേരളമെമ്പാടും നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മണിക്ക് പെരുമ്പാവൂരിൽ പ്രതിഷേധ ധർണ്ണ നടന്നു.

ബി ഡി ജെ എസ് എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ എ ബി ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണ സംസ്ഥാന പ്രസിഡന്റ് ശ്രീ തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്തു. എസ് എൻ ഡി പി വൈദികയോഗം പ്രസിഡന്റ് ഷിബു ശാന്തികൾ ആ മുഖപ്രസംഗം നടത്തി. നേതക്കളായ മോഹൻ കുമാർ , കെ എ ഉണ്ണികൃഷ്ണൻ , അനിരുധ് കാർത്തികേയൻ ,ശ്രീകുമാർ ശാന്തി , സനീഷ് ശാന്തി , നൗഷാദ് ശാന്തി , ടി എസ് ബൈജു , അജി നാരായണൻ , പി എസ് ജയരാജ് , അഡ്വ. ശ്രീകുമാർ തട്ടാരത്ത് , ബൈജു മനക്കപ്പടി , ഷെെൻ കൃഷ്ണൻ , പ്രതീഷ് പട്ടിമറ്റം , അഡ്വ. രാജീവ് കിളികുളം എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

ശബരിമല / മാളികപ്പുറം മേൽശാന്തി നിയമനത്തിൽ ജാതി വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ബി ഡി ജെ എസ് ധർണ്ണ നടത്തി.

Leave a comment